'യോജിക്കുന്ന പെൺകുട്ടി വന്നാല്‍..'; വിവാഹം എപ്പോൾ?; രാഹുലിന്റെ മറുപടി: വിഡിയോ

rahul-gandhi-niti-agarwal-twitter
രാഹുൽഗാന്ധി (Photo: Twitter/ @nitinagarwalINC)
SHARE

ശ്രീനഗർ∙ 52 കാരനായ രാഹുൽ ഗാന്ധി പലപ്പോഴും ഇന്ത്യയിലെ ഏറ്റവും യോഗ്യരായ ബാച്ചിലർമാരുടെ പട്ടികയില്‍ ഇടംപിടിച്ച ആളാണ്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് രസകരമായ ഉത്തരം നൽകിയിരിക്കുകയാണ്. തനിക്ക് യോജിക്കുന്ന പെൺകുട്ടി വന്നാൽ വിവാഹം കഴിക്കുമെന്നാണ് രാഹുൽ പറയുന്നത്. താങ്കൾ ഉടന്‍ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 

Read Also: സൗദിയിൽ മലയാളിയെ സഹപ്രവർത്തകൻ കുത്തി കൊന്നു; പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് സംഭവം. ‘ചെക്ക്‌ലിസ്റ്റ്’ ഉണ്ടോ എന്നതിന് ഇല്ലെന്നാണ് രാഹുലിന്റെ മറുപടി. ‘സ്നേഹമുള്ള ഒരു വ്യക്തിയായിരിക്കണം. ബുദ്ധിമതി ആയിരിക്കണം’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൺകുട്ടികൾക്ക് ഇതൊരു സന്ദേശമാണെന്ന് അവതാരക പറഞ്ഞപ്പോൾ ചിരിച്ച്കൊണ്ട് ‘നിങ്ങൾ എന്നെ കുഴപ്പത്തിലാക്കും’ എന്നാണ് രാഹുൽ പറഞ്ഞത്. അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും ഗുണങ്ങൾ പങ്കാളിക്ക് ഉണ്ടായിരിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് മുമ്പ് ഒരു അഭിമുഖത്തിൽ രാഹുൽ പറഞ്ഞിരുന്നു.

English Summary: "I Will Get Married When...": Rahul Gandhi Replies To Question.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS