കനാല്‍ ഇടിഞ്ഞുണ്ടായത് വന്‍ അപകടം; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് –വിഡിയോ

muvattupuzha-canal
മൂവാറ്റുപുഴയില്‍ കനാല്‍ ഇടിഞ്ഞ് വെള്ളം കയറിയപ്പോൾ. ( Screengrab: Manorama News)
SHARE

കൊച്ചി∙ എറണാകുളം മൂവാറ്റുപുഴയില്‍ കനാല്‍ ഇടിഞ്ഞ് വൻ അപകടം. തലനാരിഴയ്ക്കാണ് കാറും കാല്‍നടയാത്രക്കാരും രക്ഷപ്പെട്ടത്. മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക് റോഡില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. മലങ്കര ഡാമില്‍ നിന്ന് കൃഷിയിടങ്ങളിലേക്ക് ജലസേചനത്തിനായി വെള്ളമെത്തിക്കുന്ന കനാലാണ് പൊട്ടിയത്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.

Read Also: വികസന നേട്ടങ്ങളെ പ്രശംസിച്ച് ഗവര്‍ണര്‍; ‘പ്രതിസന്ധികള്‍ക്കിടയിലും കേരളം വളർച്ച നേടി’

മൂവാറ്റുപുഴ–കൂത്താട്ടുകുളം ലിങ്ക് റോഡിൽ പണ്ടപ്പിള്ളി–ആരക്കുന്നത്തിനു സമീപമാണ് അപകടം ഉണ്ടായത്. സ്റ്റേറ്റ് ഹൈവേയിലെ തിരക്ക് കാരണം നിരവധിപ്പേർ ഈ വഴി ആശ്രയിക്കാറുണ്ട്. ഞായറാഴ്ചയായതിനാൽ അപകടസമയത്ത് വാഹനങ്ങൾ കുറവായിരുന്നു. അപ്രതീക്ഷിതമായി കനാൽ എങ്ങനെ പൊട്ടിയെന്നതിൽ വ്യക്തതയില്ല. നാട്ടുകാര്‍ ചേർന്നാണ് റോഡിലൂടെയുള്ള ജലസേനം നിർത്തിവച്ച് ചെളിയും മറ്റും നീക്കിയത്.

English Summary: Muvattupuzha canal accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS