ബെംഗളൂരു ∙ നഗരത്തിലെ ഫ്ലൈഓവറിൽനിന്ന് കറൻസി നോട്ടുകൾ താഴേക്കു വീശിയെറിഞ്ഞ് യുവാവ്. തിരക്കേറിയ കെആർ മാർക്കറ്റിലെ ഫ്ലൈഓവറിനു താഴെയുള്ള ജനക്കൂട്ടത്തിനു നേർക്കാണു നോട്ടുകൾ വലിച്ചെറിഞ്ഞത്. ഇതോടെ ഫ്ലൈഓവറിലും താഴെയും വലിയ ആൾക്കൂട്ടവും ഗതാഗതക്കുരുക്കും രൂപപ്പെട്ടു.
കോട്ടും പാന്റ്സും ധരിച്ച്, കയ്യിൽ ക്ലോക്കുമായി വന്ന ആളാണ് അപ്രതീക്ഷിതമായി നോട്ടുകൾ അന്തരീക്ഷത്തിലേക്കു പറത്തിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വാഹനം നിർത്തി ആളുകൾ ഇയാളോടു പണം ചോദിക്കുന്നതും വിഡിയോയിൽ കാണാം. 10 രൂപയുടെ 3000 രൂപയോളം മൂല്യമുള്ള നോട്ടുകളാണ് ഇയാൾ പറത്തിവിട്ടതെന്നാണ് ഏകദേശ കണക്ക്. ആരാണു ചെയ്തതെന്നും കാരണമെന്തെന്നും വ്യക്തമല്ല. പൊലീസ് എത്തിയപ്പോഴേക്കും യുവാവ് സ്ഥലം കാലിയാക്കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary: Bengaluru Man Throws Cash From Flyover, Crowd Scrambles To Collect