ADVERTISEMENT

ചെന്നൈ ∙ അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായ പെണ്‍കുട്ടിയുടെ കുടുംബം ഭാരിച്ച ആശുപത്രി ബിൽ അടയ്ക്കാന്‍ വഴിയില്ലാതെ സുമനസ്സുകളുടെ കാരണ്യം തേടുന്നു. ഇടുക്കി കട്ടപ്പന സ്വദേശിയായ പതിനഞ്ചുകാരി നേഹ റോസിന്റെ ഹൃദയവും ശ്വാസകോശവുമാണ് കഴിഞ്ഞ 15ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ മാറ്റിവച്ചത്. ജീവിത സമ്പാദ്യമെല്ലാം വിറ്റുപെറുക്കിയിട്ടും ആശുപത്രി ബില്ലില്‍ ബാക്കിയായ 20 ലക്ഷം രൂപ കണ്ടെത്താനാവാതെ കുഴങ്ങുകയാണ് ഓട്ടോഡ്രൈവറായ പിതാവ് തോമസ്.

ജന്മനാ ഹൃദയപേശികൾക്ക് ബലക്ഷയമുള്ള ഡിലേറ്റഡ് കാർഡിയോ മയോപ്പതിയെന്ന രോഗമാണു നേഹ റോസിന്. കൊച്ചിയില്‍ ചികിത്സയിലിരിക്കെയാണു ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കുന്നതിനായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്. ചികിത്സയ്ക്കായി ചെലവ് വരുന്ന 40 ലക്ഷം രൂപ ഓട്ടോ ഡ്രൈവറായ തോമസിനു മുന്നില്‍ വന്‍ വെല്ലുവിളിയായപ്പോള്‍ കനിവ് വറ്റാത്ത നിരവധി പേര്‍ മുന്നോട്ടുവന്നു. അനുയോജ്യമായ ഹൃദയവും ശ്വാസകോശവും കാത്തിരിക്കുന്നതിനിടെ നേഹയുടെ ആരോഗ്യം വഷളായി.

ജീവന്‍ നിലനിര്‍ത്താനായി ദിവസം ഒന്നരമുതല്‍ രണ്ടുലക്ഷം ചെലവ് വരുന്ന എക്മോ മെഷീനിലേക്ക് നേഹയെ മാറ്റിയതോടെ സ്വരുക്കൂട്ടിയിരുന്ന പണമെല്ലാം തീര്‍ന്നു. അതിനിടയ്ക്ക് കഴിഞ്ഞ 15ന് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. 82 ലക്ഷം രൂപയാണ് ഇതുവരെയുള്ള ആശുപത്രി ബില്ല്. താമസിക്കുന്ന വീടുംപുരയിടവും അടക്കം വില്‍ക്കാന്‍ പറ്റുന്നതെല്ലാം വിറ്റുപെറുക്കി തോമസ് 62 ലക്ഷം രൂപ കണ്ടെത്തി.

നിലവിലെ ബില്ലിനപ്പുറം തുടര്‍ചികിത്സയ്ക്കും വന്‍തുക കണ്ടെത്തണം. കരുണ വറ്റിയിട്ടില്ലാത്ത പ്രേക്ഷകരിലാണ് തോമസിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷ. ചികിത്സകളിലെ വെല്ലുവിളികളെ അസാധാരണ ധൈര്യത്തോടെ നേരിടുന്ന നേഹ ചിരികളികളുടെ ലോകത്തേക്ക് വൈകാതെ തിരികെയെത്തുമെന്നാണ് ഡോക്ടര്‍മാരും പറയുന്നത്.

English Summary: after the organ transplant, the girl is looking for kindness to pay the hospital bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com