ADVERTISEMENT

മുംബൈ ∙ വിമാനയാത്രയ്ക്കിടയിൽ സ്വന്തമായി കരുതുന്ന മദ്യം ഉപയോഗിക്കുന്നത് വിലക്കി എയർ ഇന്ത്യ. മദ്യപിച്ച് യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചതുൾപ്പെടെയുള്ള വിവാദങ്ങൾ സംഭവിച്ച  പശ്ചാത്തലത്തിലാണ് വിമാനത്തിനകത്തെ മദ്യനയം പുതുക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്. എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിൽനിന്ന് യാത്രക്കാർക്ക് ദുരനുഭവം ഉണ്ടായതിനെ തുടർന്ന് ഡിജിസിഎ പിഴ ഈടാക്കിയിരുന്നു. 

ജനുവരി 19ന് നിലവിൽ വന്ന പോളിസി പ്രകാരം ക്യാബിൻക്രൂ നൽകുന്നതിന് പുറമേയുള്ള മദ്യം ഉപയോഗിക്കാൻ യാത്രക്കാർക്ക് അനുവാദം ഉണ്ടായിരിക്കുകയില്ല. സ്വന്തം ബാഗിൽനിന്ന് മദ്യമെടുത്ത് കുടിക്കുന്നവരെ കണ്ടെത്താൻ ക്യാബിൻ ക്രൂവിന് പ്രത്യേക നിർദേശവും നൽകി. വിമാനത്തിനുള്ളിലെ മദ്യപാനം സുരക്ഷിതവും മാന്യവുമായ രീതിയിലാകണം. ഇതിനായി വേണ്ടി വന്നാൽ മദ്യം വിളമ്പാൻ വിസമ്മതിക്കുക കൂടി വേണമെന്നും നയത്തിൽ വ്യക്തമാക്കുന്നു. 

മദ്യപിച്ച യാത്രക്കാരനെ ‘മദ്യപൻ’ എന്ന് അഭിസംബോധന ചെയ്യരുതെന്നും നയത്തിൽ കാര്യം പറഞ്ഞ് മനസ്സിലാക്കണമെന്നും ജീവനക്കാർക്ക് നിർദേശമുണ്ട്. മദ്യപിച്ച യാത്രക്കാരൻ ശബ്ദമുയർത്തിയാൽ ജീവനക്കാരൻ മെല്ലെ സംസാരിക്കണമെന്നും മാന്യമായി വിഷയം കൈകാര്യം ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു. സന്തോഷത്തിനായി മദ്യം കഴിക്കുന്നതും എന്നാൽ മദ്യപിച്ച് ലക്കുകെടുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കുന്നു.

ഒരാളുടെ മദ്യപാനം മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടും തടസ്സവും സൃഷ്ടിക്കുമെന്ന് തോന്നിയാൽ മദ്യപിക്കുന്നവരെ നിരുത്സാഹപ്പെടുത്തണമെന്നും അടിയന്തര സാഹചര്യത്തിൽ യാത്ര ചെയ്യാൻ അനുവദിക്കാതിരിക്കാമെന്നും പുതുക്കിയ നയത്തിൽ പറയുന്നു. 

English Summary: Air India modifies alcohol policy after pee gate row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com