ADVERTISEMENT

ഡൽഹി ∙ കേരളത്തില്‍ മുസ്‍ലിംകളെയും ക്രൈസ്തവരെയും ഒപ്പം നിര്‍ത്താന്‍ 10 ലോക്സഭാ മണ്ഡലങ്ങളില്‍ പ്രത്യേക പ്രചാരണ പരിപാടിയുമായി ബിജെപി. ഇതിന്റെ ഭാഗമായി സ്നേഹ സമ്മേളനങ്ങളും സ്കൂട്ടര്‍ യാത്രകളും ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിക്കും. ഒരു മണ്ഡലത്തില്‍ നിന്ന് അയ്യായിരം പേരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തുകയാണ് ലക്ഷ്യമെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. ബിജെപിക്കു വോട്ടു ചെയ്യാത്ത സമുദായങ്ങളെയും ചേര്‍ത്തു നിര്‍ത്തണമെന്ന ദേശീയ നിര്‍വാഹകസമിതി യോഗത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് ബിജെപി ദേശീയ ന്യൂനപക്ഷ മോര്‍ച്ച രാജ്യമാകെ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.

ഇതിനായി ആകെ 60 ലോക്സഭാ മണ്ഡലങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. കേരളത്തില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ചാലക്കുടി, മലപ്പുറം, െപാന്നാനി, വയനാട്, കോഴിക്കോട്, കാസര്‍കോട് മണ്ഡലങ്ങളാണുള്ളത്. ആരാധനാലയങ്ങള്‍ക്കു നേരെയുള്ള അക്രമം, േനതാക്കളുടെ വിദ്വേഷ പരാമര്‍ശങ്ങള്‍ എന്നിവയ്ക്കെതിരാണ് ബിജെപിയെന്ന് നേതൃത്വം പറയുന്നു. ബിജെപിയിലേയ്ക്ക് പുതിയതായി എത്തുന്ന ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി ഡല്‍ഹിയില്‍ റാലി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും.

English Summary: BJP to launch a special campaign in 10 Lok Sabha constituencies in Kerala aiming at Muslims and Christians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com