തൃശൂർ∙ വാഴച്ചാല്‍ മേഖലയില്‍ വീണ്ടും ഒറ്റയാന്‍ കബാലി ഇറങ്ങി. കബാലിയെ കണ്ട വിവരം നാട്ടുകാരാണ് വനംവകുപ്പിനെ അറിയിച്ചത്. നീരുകാലം കഴിഞ്ഞതിനാല്‍ കബാലി ശാന്തനാണെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കബാലിയെ പ്രകോപിപ്പിക്കരുതെന്നും വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
English Summary: Kabali comes again in Vazhachal