കോഴിക്കോട് ∙ കെഎസ്ആര്‍ടിസി ടെര്‍മിനലിന്‍റെ ബലക്ഷയം പ്രതീക്ഷിച്ചതിനേക്കാള്‍ ഭയാനകമെന്ന് മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട്. 98 ശതമാനം തൂണുകളും 80 ശതമാനം ബീമുകളും 18 ശതമാനം സ്ലാബുകളും ബലപ്പെടുത്തണം. ഇതിനായി 29.6 കോടി രൂപ ചെലവഴിക്കണം.
15 മാസമെടുത്താണ് ഐഐടി പഠനം പൂര്‍ത്തിയാക്കി ഗതാഗത മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2015ല്‍ 75 കോടി രൂപ ചെലവിലാണ് കെഎസ്ആര്‍ടിസി ടെര്‍മിനിലിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബലപ്പെടുത്താന്‍ നിര്‍മാണത്തുകയുടെ പകുതി മാത്രമേ വരൂ എന്നും അതിനാല്‍ പൂര്‍ണമായി പൊളിക്കേണ്ട കാര്യമില്ലെന്നും ഐഐടി വിദഗ്ധര്‍ പറയുന്നു.
Content Highlights: KSRTC, Kozhikode KSRTC Terminal