ഓൺമനോരമയ്ക്ക് പോഡ്കാസ്റ്റ് മികവിന് ഇരട്ട പുരസ്കാരം

haritha-award
മുംബൈയിൽ നടന്ന ഇന്ത്യ ഓഡിയോ സമ്മിറ്റ് ആൻഡ് അവാർഡ്സ് ചടങ്ങിൽ‍ ഹരിത ഷാർലി ബെഞ്ചമിൻ അവാർഡ് ഏറ്റുവാങ്ങുന്നു.
SHARE

കോട്ടയം ∙ മലയാള മനോരമയുടെ ഇംഗ്ലിഷ് ന്യൂസ് പോർട്ടലായ ഓൺമനോരമയ്ക്ക് പോഡ്കാസ്റ്റ് മികവിന് ഇരട്ട പുരസ്കാരം. ഇന്ത്യ ഓഡിയോ സമ്മിറ്റ് ആൻഡ് അവാർഡ്സിലാണ് ഓൺമനോരമയുടെ രണ്ടു പോഡ്കാസ്റ്റുകൾ പുരസ്കാരം നേടിയത്. ഓൺമനോരമ അസിസ്റ്റന്റ് പ്രൊഡ്യൂസർ ഹരിത ഷാർലി ബെഞ്ചമിന്റെ ‘ന്യൂസ് ബ്രേക്ക്’ എന്ന എക്സ്പ്ലെയ്നർ പോഡ്കാസ്റ്റ് ‘ന്യൂസ് ആൻഡ് പൊളിറ്റിക്‌സ്’ വിഭാഗത്തിലും അസിസ്റ്റന്റ് പ്രൊഡ്യൂസർ ആതിര മാധവിന്റെ ‘വാക്കി ന്യൂസ്’ ‘ബെസ്റ്റ് പ്രൊഡ്യൂസ്ഡ് ന്യൂസ് പോഡ്‌കാസ്റ്റ്’ വിഭാഗത്തിലുമാണ് ഒന്നാമതെത്തിയത്.

ന്യൂസ് ആൻഡ് പൊളിറ്റിക്‌സ് വിഭാഗത്തിൽ ഇക്കണോമിക് ടൈംസും ബെസ്റ്റ് പ്രൊഡ്യൂസ്ഡ് ന്യൂസ് പോഡ്‌കാസ്റ്റ് വിഭാഗത്തിൽ ഇന്ത്യ ഡെവലപ്‌മെന്റ് റിവ്യൂ (ഐഡിആർ) ഗ്രൂപ്പും ഓൺമനോരമയുമായി പുരസ്കാരം പങ്കിട്ടു. മുപ്പതിലേറെ മാധ്യമ സ്ഥാപനങ്ങളിൽനിന്നുള്ള എൻട്രികൾ മൽസരത്തിനുണ്ടായിരുന്നു.

haritha-athira
ഹരിത ഷാർലി ബെഞ്ചമിൻ, ആതിര മാധവ്

കേരളത്തിൽ നിന്നുള്ള മുൻനിര ഇംഗ്ലിഷ് വാർത്താ പോർട്ടലായ ഓൺമനോരമ കേരളത്തിലെയും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും വാർത്തകൾക്കു പ്രാമുഖ്യം കൊടുക്കുമ്പോഴും ദേശീയ, രാജ്യാന്തര സംഭവവികാസങ്ങളും അവതരിപ്പിക്കുന്നുണ്ട്. തൽസമയ വാർത്തകൾക്കും വിശകലനങ്ങൾക്കുമൊപ്പം കായികം, സിനിമ, യാത്ര, ഭക്ഷണം, ലൈഫ്സ്റ്റൈൽ തുടങ്ങിയ മേഖലകളിൽ മികച്ച വായനയ്ക്കുള്ള വിഭവങ്ങളും വിഡിയോ, പോഡ്കാസ്റ്റ് ഉള്ളടക്കങ്ങളും വായനക്കാരിലെത്തിക്കുന്നു. ശാരീരിക വെല്ലുവിളി നേരിടുന്ന മൂന്നു കർഷകരെക്കുറിച്ച് ഓൺമനോരമ 2021 ൽ തയാറാക്കിയ ഡോക്യുമെന്ററി നിരവധി ദേശീയ, രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

റേഡിയോ, പോഡ്‌കാസ്റ്റ്, ഓഡിയോ ബുക്ക്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെയും സംഘടനകളെയും ചൊവ്വാഴ്ച മുംബൈയിൽ നടന്ന ഇന്ത്യ ഓഡിയോ സമ്മിറ്റ് ആൻഡ് അവാർഡ്സ് ചടങ്ങിൽ‍ ആദരിച്ചു.

ന്യൂസ് ബ്രേക്ക്’ പോഡ്കാസ്റ്റ് കേൾക്കാം

വാക്കി ന്യൂസ്’ പോഡ്കാസ്റ്റ് കേൾക്കാം

English Summary: Onmanorama podcasts win top honours at India Audio Summit and Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS