കോഴിക്കോട് ∙ ട്രെയിനിടിച്ച് കോഴിക്കോട് പന്നിയങ്കരയിൽ രണ്ടു പേർ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരുക്കേറ്റു. കല്ലായി റെയിൽവേ സ്റ്റേഷൻ പരിധിയിൽ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.
കോഴിക്കോടു ഭാഗത്തുനിന്ന് ഷൊർണൂർ ഭാഗത്തേക്കു പോയ ട്രെയിനാണ് ഇവരെ തട്ടിയതെന്നാണ് വിവരം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English Summary: Two die after hit by train in Kozhikode