ADVERTISEMENT

‘‘ഇതു ജയിൽവാസത്തേക്കാൾ ദുരിതമാണ്. കാരണം ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്ക് അതിന് ഒരു അവസാനം ഉണ്ടാകുമെന്ന് അറിയാം. പക്ഷേ ഇവിടെ എനിക്ക് അങ്ങനെ ഒരുറപ്പ് കിട്ടുന്നില്ല...’’– വടക്കൻ സിറിയയിലെ അൽ–റോജ് അഭയാർഥി ക്യാംപിലിരുന്നാണ് ഷമീമ ബീഗം ഈ വാക്കുകൾ പറയുന്നത്. ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേരുന്നതിന്, സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 2015ലാണ് ഷമീമ രണ്ടു കൂട്ടുകാരികള്‍ക്കൊപ്പം ഈസ്റ്റ് ലണ്ടനിൽനിന്നു സിറിയയിലേക്കു കടന്നത്. അന്നു പ്രായം വെറും 16 വയസ്സ്. പിന്നീട് അവരെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. 2019ൽ സിറിയയിലെ അഭയാർഥി ക്യാംപിൽ കണ്ടെത്തുമ്പോൾ ഒൻപതു മാസം ഗർഭിണിയായിരുന്നു ഷമീമ. ഇതിനു പിന്നാലെ, രാജ്യത്തിനു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി ബ്രിട്ടിഷ് സർക്കാർ അവരുടെ പൗരത്വം റദ്ദാക്കുകയും ബ്രിട്ടനിൽ പ്രവേശിക്കുന്നതു വിലക്കുകയും ചെയ്തു. ഇതു പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമപ്പോരാട്ടം നടത്തുന്ന ഷമീമയുടെ അനുഭവങ്ങൾ ബ്രിട്ടിഷ് മാധ്യമമായ ബിബിസി ഇപ്പോൾ പോഡ്കാസ്റ്റ് രൂപത്തിൽ അവതരിപ്പിക്കുകയാണ്. സിറിയയിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ മുതൽ ഐഎസ് ക്യാംപിലെ ദുരിതപൂർണമായ ജീവിതം വരെ ഷമീമ പോഡ്കാസ്റ്റിൽ പങ്കുവയ്ക്കുന്നു. ‘ഐ ആം നോട്ട് എ മോൺസ്റ്റർ: ദ് ഷമീമ ബീഗം സ്റ്റോറി’ എന്ന പത്ത് എപ്പിസോഡുകളുള്ള പരിപാടിയുടെ ആദ്യ രണ്ടു ഭാഗങ്ങൾ ബിബിസി പ്രക്ഷേപണം ചെയ്തു കഴിഞ്ഞു. അതോടെ ഷമീമ ബീഗം വീണ്ടും ചർച്ചകളിൽ നിറയുകയാണ്. കൂടാതെ, ഒരു ‘തീവ്രവാദി’യുടെ ജീവിതകഥ പറയുന്നതിന് ബിബിസിക്കെതിരെയും വിമർശനങ്ങൾ ഉയരുന്നു. ഐഎസിൽ സ്വന്തം ഇഷ്ടപ്രകാരം ചേർന്നുവെന്ന് സമ്മതിച്ച ഷമീമ ഇപ്പോൾ ഇരയുടെ വേഷം കെട്ടുകയാണെന്നാണ് അവര്‍ക്കെതിരെയുള്ള പ്രധാന വിമർശനം. ആരാണ് ഷമീമ ബീഗം? എന്തുകൊണ്ടാണ് ഇവരുടെ പേര് ഇപ്പോൾ ഇത്രയേറെ വാർത്തകളിലും ചർച്ചകളിലും നിറയുന്നത്?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com