പുൽപ്പള്ളി∙ വയനാട് ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരങ്ങൾക്കു പരുക്ക്. പിതാവിന്റെ ശവസംസ്കാരത്തിനായി വനത്തിനകത്തുള്ള ശ്മശാനത്തിൽ കുഴിയെടുത്തുകൊണ്ടിരിക്കെയാണ് കാട്ടാന ആക്രമിച്ചത്. വിലങ്ങാടി കോളനിയിലെ ബാലൻ, സഹോദരൻ സുകുമാരൻ എന്നിവർക്കാണു പരുക്കേറ്റത്.
ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ഇവരുടെ അച്ഛൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വനത്തിനുള്ളിലായിരുന്നു ആദിവാസി വിഭാഗത്തിൽപ്പെടുന്ന ഇവരുടെ ശ്മശാനം. ഇരുവരെയും മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
English Summary: Wild elephant attack in Pulpally Chekadi