കോട്ടയം∙ വയോധികയായ മാതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റിൽ. മീനടം മാത്തൂര്‍പ്പടി തെക്കേല്‍ കൊച്ചുമോന്‍ (48) ആണ് അറസ്റ്റിലായത്. മദ്യത്തിനടിമയായ കൊച്ചുമോന്‍ മാതാവിനെ സ്ഥിരം മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൊച്ചുമോന്റെ ഭാര്യ മൊബൈലില്‍ പകര്‍ത്തി പുറത്തുവിടുകയായിരുന്നു. തുടർന്ന് പാമ്പാടി പൊലീസ് പാമ്പാടിയിലെ ബാറിൽ നിന്നാണ് പ്രതിയെ പിടികൂടി അറസ്റ്റു ചെയ്തത്. ഇയാളെ കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
English Summary: Man arrested for attacking mother in Kottayam