ആലപ്പുഴ∙ മാവേലിക്കര സ്പെഷൽ സബ് ജയിലിൽനിന്നു അടിപിടി കേസിലെ പ്രതി കടന്നുകളഞ്ഞു. തിരുവല്ല പുളിക്കീഴ് സ്വദേശി വിഷ്ണു ആണ് കടന്നത്. പ്രതിക്കായി തിരച്ചിൽ നടക്കുന്നു. തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലായ വിഷ്ണു, വനിത ജയിൽ ഭാഗത്തെ മതിൽ ചാടി കടക്കുകയായിരുന്നു.
English Summary: Prisoner escapes from Mavelikkara Special Sub Jail