കൊച്ചി∙ എറണാകുളം പറവൂരിൽ വൃത്തിഹീനമായി പ്രവർത്തിച്ച വസന്ത് വിഹാർ ഹോട്ടൽ നഗരസഭ ആരോഗ്യവിഭാഗം അധികൃതർ അടപ്പിച്ചു. അഴുക്കുപുരണ്ട പാത്രങ്ങളിലാണ് ദോശമാവ് ഉൾപ്പെടെ സൂക്ഷിച്ചിരുന്നത്. ഇന്നു രാവിലെ കുന്നുകര സ്വദേശികൾ കഴിച്ച ഭക്ഷണത്തിൽ തേരട്ടയുണ്ടായെന്നും പരാതി ഉയർന്നിരുന്നു. പല തവണ നോട്ടിസ് നൽകിയിട്ടും ഹോട്ടൽ അധികൃതർ വീഴ്ചകൾ തുടരുന്നതായി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
English Summary: Vasanth Vihar Hotel in Ernakulam shut down