തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

bank-representational-image
Screengrab: Manorama News
SHARE

തിരുവനന്തപുരം ∙ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയെ തുടർന്നാണു തീരുമാനമെന്നു നേതാക്കൾ അറിയിച്ചു. ബാങ്ക് യൂണിയനുകളുടെ സംയുക്തവേദിയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് സമരത്തിന് ആഹ്വാനം ചെയ്തത്.

Read Also: ‘ഗവര്‍ണര്‍ മമതയുടെ ഫോട്ടോസ്റ്റാറ്റ് യന്ത്രം’; ഇടഞ്ഞ് ബിജെപി, ബില്‍ പിന്‍വലിച്ച് സര്‍ക്കാർ

ബാങ്കുകളുടെ പ്രവൃത്തിദിവസം ആഴ്ചയിൽ അഞ്ച് ദിവസമാക്കുക, ശമ്പള പരിഷ്കരണത്തിന് ആനുപാതികമായി പെൻഷൻ പരിഷ്കരിക്കുക, മികച്ച സേവനത്തിനായി കൂടുതൽ ജീവനക്കാരെ നിയമിക്കുക, തീർപ്പാക്കാത്ത വിഷയങ്ങൾക്ക് ഉടൻ പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചത്. 

English Summary: Bank strike postponed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS