കോഴിക്കോട്∙ കൊയിലാണ്ടിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പുത്തലത്ത് ദാമോദരൻ നമ്പ്യാരുടെ മകൾ ലേഖയാണ് (39) കൊല്ലപ്പെട്ടത്. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു എന്ന് വ്യക്തമാക്കി ഭർത്താവ് രവീന്ദ്രൻ സ്റ്റേഷനിൽ കീഴടങ്ങി. മൃതദേഹം. കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു മകൾ ഉണ്ട്.
English Summary: Husband strangled wife in Kozhikode