ADVERTISEMENT

ഹൈദരാബാദ്∙ ഗുജറാത്ത് കലാപത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്ററി എസ്എഫ്‌ഐ ഹൈദരാബാദ് സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ 'കശ്മീരി ഫയല്‍സ്' എന്ന വിവാദ സിനിമ പ്രദര്‍ശിപ്പിച്ച് എബിവിപി. മുന്‍കൂട്ടി അനുവാദം വാങ്ങാതെയാണ് എസ്എഫ്‌ഐ ഡോക്യുമെന്ററി പ്രദര്‍ശനം നടത്തിയത്. സര്‍വകലാശാലാ അധികൃതര്‍ ഇതിനു വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന പ്രദര്‍ശനം വിജയകരമായിരുന്നുവെന്നും നാനൂറോളം വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി കണ്ടുവെന്നും എസ്എഫ്‌ഐ ട്വീറ്റ് ചെയ്തു. 

ഇതിനു ബദല്‍ എന്ന നിലയിലാണ്് 'ദ് കശ്മീര്‍ ഫയല്‍സ്' എന്ന സിനിമ വൈകിട്ട് ആറ് മണിക്ക് എബിവിപി പ്രദര്‍ശിപ്പിച്ചത്. പാക്കിസ്ഥാന്‍ അനുകൂല തീവ്രവാദ സംഘടനകള്‍ കൂട്ടക്കൊല നടത്തിയതിനെ തുടര്‍ന്ന് കശ്മീരിലെ ഹിന്ദുക്കള്‍ പലായനം നടത്തുന്നതിന്റെ കഥയാണ് വിവേക് അഗ്നിഹോത്രി സംവിധാന ചെയ്ത സിനിമയുടേത്. ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ തുടരരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥി സംഘടനകള്‍ അംഗീകരിച്ചിട്ടില്ല.

English Summary: Hyderabad University Student Groups Screen BBC Series On PM, 'The Kashmir Files'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com