ADVERTISEMENT

ന്യൂഡൽഹി ∙ പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാറില്‍ പരിഷ്കരണം ആവശ്യപ്പെട്ട് ഇന്ത്യ. വിവിധ ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നതിൽ പാക്കിസ്ഥാൻ എതിർപ്പ് അറിയിക്കുന്നതിനാലാണ് കരാര്‍ പരിഷ്കരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. 1960ലേതാണ് ഇന്ത്യയും പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍. പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കരാര്‍ ആണെങ്കിലും വൈദ്യുതി പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വിവിധയിടങ്ങളില്‍ തര്‍ക്കമുണ്ട്. 

Read Also: അനിലിന്റെ പകരക്കാരൻ; കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായി സരിൻ

2015 മുതല്‍ കിഷെന്‍ഗംഗ, റാട്‌ലെ ജലവൈദ്യുതി പദ്ധതിയോടുള്ള പാക്ക് എതിര്‍പ്പിനു പിന്നാലെയാണ് കരാറില്‍ സമ്പൂര്‍ണ പൊളിച്ചെഴുതല്‍ എന്ന ആവശ്യവുമായി ഇന്ത്യ രംഗത്തുവന്നത്. 2017 മുതൽ 2022 വരെ നദീജല കമ്മിഷന്‍ അഞ്ച് യോഗങ്ങള്‍ ചേർന്നു. എന്നാല്‍ തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പാക്കിസ്ഥാന്‍ തയാറായില്ല. ‘കരാര്‍ നടപ്പാക്കുന്നതിന് ഇന്ത്യ സന്നദ്ധമാണ്. ആത്മാര്‍ഥമായി ശ്രമിച്ചു, എന്നാല്‍ പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കമില്ല.’– കഴിഞ്ഞ ബുധനാഴ്ച നദീജല കമ്മിഷണര്‍ വഴി നല്‍കിയ നോട്ടിസില്‍ ഇന്ത്യ പറയുന്നു. നോട്ടിസ് പ്രകാരം 90 ദിവസത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തണം.

English Summary: India sends notice to Pakistan on Indus Water Treaty, blames it of 'intransigence'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com