ചുരത്തിൽ ബ്രേക്ക് നഷ്ടമായി; ഗർത്തം, പാറ: 36 ജീവൻ രക്ഷിച്ച് കെഎസ്ആർടിസി ഡ്രൈവർ

ksrtc-driver
ഡ്രെെവർ ഫിറോസ് ( Photo: Facebook/ KSRTC Kozhikode)
SHARE

കോഴിക്കോട് ∙ താമരശ്ശേരി ചുരത്തിന്റെ ഏറ്റവും മുകളിൽവച്ച് കെഎസ്ആർടിസി സൂപ്പർഡീലക്സ് ബസിന്റെ  ബ്രേക്ക് നഷ്ടപ്പെട്ടു. മനസ്സാന്നിധ്യം കൈവിടാതെ ബസ് നിയന്ത്രിച്ച ഡ്രൈവർ സി.ഫിറോസ് രക്ഷപ്പെടുത്തിയത് 36 പേരുടെ ജീവനാണ്. ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വന്ന എടിസി 255 ഡീലക്സ് ബസിന്റെ ബ്രേക്കാണ് നഷ്ടപ്പെട്ടത്.

റിപ്പബ്ലിക് ദിനത്തിൽ രാത്രി 9.30നാണ് ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് ബസ് യാത്ര തുടങ്ങിയത്. 36 യാത്രക്കാരും കണ്ടക്ടർ വിപിനും ഫിറോസുമടക്കം 38 പേർ വണ്ടിയിലുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ 5.40നാണ് വയനാട് പിന്നിട്ട് ലക്കിടിയിലെ കവാടം കടന്ന് ചുരത്തിലേക്ക് പ്രവേശിച്ചത്. വ്യൂ പോയന്റിനു സമീപത്തെത്തിയപ്പോഴാണ് ബസിന്റെ എയർസിസ്റ്റം തകരാറിലായതിനെ തുടർന്ന് ബ്രേക്ക് നഷ്ടപ്പെട്ടതായി ഫിറോസ് തിരിച്ചറിഞ്ഞത്. 

Read Also: പായുന്ന ലോറിയുടെ സ്റ്റിയറിങ്ങിൽ തോർത്ത് കെട്ടി, കിടന്ന് ഡ്രൈവർ: ഇതാണ് വാസ്തവം

ഒരു വശത്ത് വ്യൂ പോയന്റിൽനിന്ന് താഴേക്കു വലിയ ഗർത്തമാണ്. എതിർവശത്ത് കൂറ്റൻപാറയും. മനസ്സാന്നിധ്യം നഷ്ടപ്പെടാതെ ഡ്രൈവർ ഫിറോസ് ബസ് നിയന്ത്രണത്തിൽ കൊണ്ടുവന്ന് ഒതുക്കി നിർത്തുകയായിരുന്നു. ഈ സമയത്ത് യാത്രക്കാർ ഉറക്കത്തിലായതിനാൽ ഇതൊന്നുമറിഞ്ഞില്ല. പിന്നീട് തൊട്ടുപിറകിൽവന്ന സൂപ്പർഫാസ്റ്റ് ബസിൽ യാത്രക്കാരെ കയറ്റിവിട്ടു. ബ്രേക്ക് നഷ്ടപ്പെട്ടതിനെതുടർന്നാണ് ബസ് നിർത്തിയതെന്നറിഞ്ഞ യാത്രക്കാർ ഡ്രൈവർക്കു നന്ദി പറഞ്ഞാണ് മടങ്ങിയത്. കെഎസ്ആർടിസി കോഴിക്കോട് എന്ന ഫെയ്സ്ബുക്ക് പേജിൽ കണ്ടക്ടർ വിപിനെഴുതിയ കുറിപ്പിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

English Summary: KSRTC driver saved 36 lives in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS