ADVERTISEMENT

കാസർകോട് ∙ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ഉപദ്രവിച്ച പൊലീസുകാരൻ അറസ്റ്റിൽ. കണ്ണൂർ റൂറൽ ഹെഡ്ക്വാർട്ടേഴ്സിലെ സീനിയർ സിപിഒ ടി.വി.പ്രദീപാണ് പിടിയിലായത്. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയാണ്. ഹൊസ്ദുർഗ് പൊലീസാണ് ഇയാളെ പിടികൂടിയത്.

വെള്ളിയാഴ്ച വൈകിട്ട് 6.40ന് ആണ് കേസിനാസ്പദമായ സംഭവം. അഞ്ച് കൊല്ലം മുൻപ് ഹോട്ടൽ നടത്തിപ്പുകാരിയായ യുവതിയും പൊലീസുകാരനും പരിചയമുണ്ട്. പ്രദീപ്, കാഞ്ഞങ്ങാട് ജോലി ചെയ്യുന്ന സമയത്താണ് ഇരുവരും പരിചയത്തിലായത്. കോവിഡ് സമയത്ത് സ്ത്രീക്ക് പ്രദീപ് 80,000 രൂപ കടം നൽകിയിരുന്നു.

ആ പണം തിരികെ ചോദിച്ചാണ് പ്രദീപ് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയും കസേരയുൾപ്പെടെയുള്ളവ നശിപ്പിക്കുകയും ചെയ്തത്. പ്രദീപിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

English Summary: Police arrested in woman attack case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com