ADVERTISEMENT

ആലപ്പുഴ∙ ലഹരിക്കടത്തി‍ല്‍ ജില്ലയിലെ സിപിഎമ്മില്‍ വീണ്ടും നടപടി. വിജയകൃഷ്ണന്‍, സിനാഫ് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. വലിയമരം പടിഞ്ഞാറ് ബ്രാഞ്ചംഗമായ വിജയകൃഷ്ണനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പാര്‍ട്ടി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ സിനാഫിനെ ഒരു വർഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റിൽ 45 ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ കടത്തിയ കേസിലാണ് നടപടി. വിജയകൃഷ്ണൻ കേസിലെ പ്രതിയാണ്. ഇയാൾക്ക് ജാമ്യം നിന്നത് സിനാഫ് ആണ്. ഇതേ കേസിലെ പ്രതിയായ ഇജാസിനെ കൗൺസിലർ ഷാനവാസിന്റെ ലോറിയിൽ ലഹരി കടത്തിയതിന് പാർട്ടി നേരത്തേ പുറത്താക്കിയിരുന്നു.

Read Also: ‘ജയലളിതയുടെ മരുമകൻ, എന്നെ വിവാഹം ചെയ്യൂ’: നടി ചാഹത്ത് ഖന്നയോട് സുകാഷ്

ഓഗസ്റ്റ് 25ന് പച്ചക്കറിക്കുള്ളിൽവച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് 45 ലക്ഷത്തിന്റെ ലഹരിവസ്തുക്കൾ ആലപ്പുഴ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ ഫെബിൻ, സുജു എന്നിവരെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് പ്രതികൾ സിപിഎം നേതാക്കളാണെന്ന് തെളിഞ്ഞത്.

English Summary: Alappuzha cpm takes disciplinary action on drug case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com