കൊച്ചി ∙ ലൈഫ് മിഷന്‍ കോഴയിടപാടില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യും. ചൊവ്വാഴ്ച കൊച്ചിയില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കി. ശിവശങ്കര്‍ വിരമിക്കുന്ന ദിവസംതന്നെയാണ് ഇഡി നടപടി.
Read Also: രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന്റെ പേര് മാറ്റി; മുഗള്‍ ഗാര്‍ഡന്‍ ഇനി അമൃത് ഉദ്യാന്‍
ആദ്യഘട്ടത്തിൽ യൂണിടാക്കിന്റെ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തിരുന്നു. അതിനുശേഷം സ്വപ്ന സുരേഷ്, സരിത്ത് എന്നിവരെ കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്തു. ശിവശങ്കർ കോഴപ്പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് സ്വപ്ന പറഞ്ഞത്.
യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയിൽ പാർപ്പിട സമുച്ചയം നിർമിച്ചതിൽ 6 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായുള്ള ആരോപണം സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ ഇഡി സ്വപ്ന സുരേഷിനോട് ആവശ്യപ്പെട്ടു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി ശിവശങ്കറിനോടു ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. വിരമിക്കൽ ദിനമായതിനാൽ ചൊവ്വാഴ്ച ഹാജരാകാൻ സാധ്യതയില്ലെന്നാണ് വിവരം.
English Summary: Life mission project bribe, M. Sivasankar