സ്വർണ തംബോല ഗെയിം മൂന്ന് തുടങ്ങുന്നു; രണ്ടാം കാർഡ് നാളത്തെ പത്രത്തോടൊപ്പം
Mail This Article
ഇനിയും കളിച്ചു തുടങ്ങാത്തവർക്ക് ഇതാണ് സുവർണാവസരം!. വരിക്കാർക്കുള്ള പുതുവർഷസമ്മാനമായി മലയാള മനോരമ ആരംഭിച്ച സ്വർണ തംബോല രണ്ടാമത്തെ ഗെയിം കാർഡിലേക്കു കടക്കുകയാണ്. മനോരമ വരിക്കാർക്കു മാത്രമാണ് ഗെയിമിൽ പങ്കെടുക്കാനുള്ള യോഗ്യത എന്നതിനാൽ ഇന്നു തന്നെ വരിക്കാരായി കാർഡ് സ്വന്തമാക്കാം. ആദ്യ ഗെയിം കാർഡിൽ രണ്ട് ഗെയിമുകളിലായി ആയിരക്കണക്കിനാളുകളാണ് സ്വർണസമ്മാനങ്ങൾ ഉൾപ്പെടെ നേടിയത്.
∙ പുതിയ ഗെയിം കാർഡ് നാളെ
ജനുവരി 29 മുതൽ നാലാഴ്ച കളിക്കാനുള്ള പുതിയ ഗെയിം കാർഡ് നാളത്തെ (ജനുവരി 29) പത്രത്തോടൊപ്പമുള്ള ഞായറാഴ്ച പതിപ്പിലുണ്ടാകും. വരിക്കാർ തങ്ങൾക്കു ലഭിക്കുന്ന പത്രത്തോടൊപ്പം കാർഡുകൾ ഉണ്ടെന്ന് ഉറപ്പാക്കുക. ഇല്ലെങ്കിൽ ഏജന്റിനോട് ചോദിച്ചു വാങ്ങുക. പത്രത്തോടൊപ്പമുള്ള രണ്ടാമത്തെ ഗെയിം കാർഡിൽ 3, 4 ഗെയിമുകളാണുള്ളത്. ഓരോ ദിവസവും പത്രത്തിൽ 5 നമ്പറുകൾ പ്രസിദ്ധീകരിക്കും. നിങ്ങളുടെ കയ്യിലുള്ള തംബോല കാർഡിലെ ഗെയിം മൂന്നിൽ ആറു ചതുരങ്ങളിൽ ഏതിലെങ്കിലും ഈ നമ്പറുകൾ ഉണ്ടോ എന്നു നോക്കി വട്ടമിട്ട് അടയാളപ്പെടുത്തുക.
6 ചതുരങ്ങളിൽ ഏതിലെങ്കിലും നെടുകെയുള്ള (Horizontal) ഒരു വരിയിലെ നമ്പറുകൾ എല്ലാം (അഞ്ച് നമ്പറുകൾ) ഗെയിം തുടങ്ങി ആദ്യ ഏഴു ദിവസം കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിൽ ലൈൻ പ്രൈസിന് അർഹമാണ്. ഏഴു ദിവസത്തിനു ശേഷം ലഭിക്കുന്ന ലൈനുകൾക്ക് സമ്മാനം ലഭിക്കുന്നതല്ല. എട്ടാം ദിവസം മുതൽ മത്സരം ഫുൾ ഹൗസിനു വേണ്ടിയാണ്. 6 ചതുരങ്ങളിൽ ഏതെങ്കിലും ഒന്നിലെ എല്ലാ നമ്പറുകളും (പതിനഞ്ച്) ഗെയിം തുടങ്ങി പതിനാലു ദിവസത്തിനുള്ളിൽ അടയാളപ്പെടുത്താൻ കഴിഞ്ഞാൽ ഒരു ഗ്രാം സ്വർണമാണ് സമ്മാനം. മത്സരത്തിന്റെ അവസാനം വരെ കാർഡുകൾ സൂക്ഷിച്ചു വയ്ക്കണം. എല്ലാ ആഴ്ചയും സർപ്രൈസ് സമ്മാനങ്ങൾ ഉണ്ടാകും.
English Summary: Malayala Manorama Swarna Tambola Game