തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ ധനസ്ഥിതി അപകടാവസ്ഥയിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നികുതിപിരിവ് സമ്പൂര്‍ണമായി പരാജയപ്പെട്ടു. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് 70,000 കോടിയുടെ നികുതി നഷ്ടമുണ്ടായി. തിരുവനന്തപുരത്ത് ധവളപത്രം പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു സതീശന്‍.
Read Also: ‘ജയലളിതയുടെ മരുമകൻ, എന്നെ വിവാഹം ചെയ്യൂ’: നടി ചാഹത്ത് ഖന്നയോട് സുകാഷ്
അതേസമയം, മുൻപെങ്ങും ഇല്ലാത്തത്ര ഗുരുതരമായ അവസ്ഥയിലാണിപ്പോൾ കേരളം എത്തിയിരിക്കുന്നതെന്നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞത്. മന്ത്രി പറഞ്ഞ കണക്കനുസരിച്ച് 40,000 കോടിയോളം രൂപയുടെ വരുമാനക്കുറവാണ് ഇൗ വർഷം കേരളത്തിനുണ്ടാകാൻ പോകുന്നത്.
ഇൗ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 1,73,000 കോടി രൂപയാണ് സർക്കാർ വിവിധ മേഖലകളിൽനിന്നു പ്രതീക്ഷിക്കുന്ന വരുമാനം. ഇതിൽ 40,000 കോടി രൂപ കിട്ടാതിരിക്കുക എന്നാൽ, പ്രതീക്ഷിച്ച വരുമാനത്തിൽ ഏതാണ്ട് കാൽപങ്ക് നഷ്ടപ്പെടുക എന്നാണ്.
English Summary: VD Satheesan on Kerala financial situation