ADVERTISEMENT

ആലപ്പുഴ∙ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി.സുധാകരന്‍. ആരോഗ്യ, ടൂറിസം വകുപ്പുകൾക്ക് നേരെയാണ് സുധാകരന്റെ വിമർശനം. ആരോഗ്യമേഖലയില്‍ ഇപ്പോൾ അശ്രദ്ധയും അവഗണനയുമാണെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളജുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയുടെ വികസനം എങ്ങുമെത്തിയില്ല. ഡോക്ടർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

Read also: ബത്തേരിയിൽ ആശുപത്രി പരിസരത്ത് 19കാരി മരിച്ചനിലയിൽ; ദേഹത്ത് പരുക്ക്

 

ആലപ്പുഴയിൽ ഇപ്പോഴും ചീഞ്ഞ കനാലുകളും തോടുകളുമാണ്. ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ അഴിമതിയുടെ അയ്യരുകളിയാണ്. ജനം നേരിടുന്ന ബുദ്ധിമുട്ടുകളുടെ മൂലകാരണം അഴിമതിയാണ്. ഓണത്തിനും വിഷുവിനും സാധനം വിലകുറച്ച് നല്‍കുന്നതല്ല ആസൂത്രണമെന്നും സുധാകരൻ പറഞ്ഞു. ‘ആലപ്പുഴയിലെ ആരോഗ്യപ്രശ്നങ്ങൾ’ എന്ന വിഷയത്തിൽ ആലപ്പുഴ സൗഹൃദവേദി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

English Summary: CPM Leader G Sudhakaran Against LDF Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com