ADVERTISEMENT

തിരുവനന്തപുരം∙ കോവളത്ത് റേസിങ് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു. ബൈക്ക് റേസിങ്ങിനിടെ വഴിയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വാഴമുട്ടം പനത്തുറ തുരുത്തിയിൽ കോളനിയിൽ സന്ധ്യ (54) ആണ് മരിച്ചത്. റേസിങ് സംഘത്തിലെ യുവാവിനും പരുക്കേറ്റു. തിരുവല്ലം-കോവളം ബൈപ്പാസില്‍ ഇന്നു രാവിലെയാണ്. ഈ ഭാഗത്ത് ഞായറാഴ്ച ദിവസങ്ങളില്‍ സ്ഥിരമായി യുവാക്കള്‍ ബൈക്ക് റേസിങ് നടത്തുന്നത് പതിവാണെന്നു നാട്ടുകാര്‍ പറഞ്ഞു. അശോകൻ ആണ് സന്ധ്യയുടെ ഭർത്താവ്.

English Summary: Woman killed after hit by racing bike at Kovalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com