ADVERTISEMENT

ഗാന്ധിനഗർ ∙ സ്വയംപ്രഖ്യാപിത ആൾദൈവം അസാറാം ബാപ്പു പീഡനക്കേസിൽ കുറ്റവാളിയാണെന്ന് കോടതി. 2013ൽ റജിസ്റ്റർ ചെയ്ത കേസിലാണ് ഗുജറാത്ത് ഗാന്ധിനഗറിലെ കോടതി അസാറാം കുറ്റക്കാരനാണെന്നു വിധിച്ചത്. ഇയാൾക്കുള്ള ശിക്ഷ സെഷൻസ് കോടതി ജ‍ഡ്ജി ഡി.കെ.സോണി ചൊവ്വാഴ്ച പ്രഖ്യാപിക്കും. മറ്റൊരു ബലാത്സംഗക്കേസിൽ പ്രതിയായി ജോധ്പുർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് അസാറാം ഇപ്പോൾ. 

തെളിവില്ലാത്തതിനാൽ അസാറാം ബാപ്പുവിന്റെ ഭാര്യ ഉൾപ്പെടെ കേസിലെ ആറു പ്രതികളെ കോടതി വെറുതെവിട്ടു. ആശ്രമത്തിൽ താമസിക്കുകയായിരുന്ന യുവതിയെ 2001 മുതൽ 2006 വരെയുള്ള കാലയളവിൽ പലയിടങ്ങളിലായി പീഡിപ്പിച്ചെന്നാണ് കേസ്. അഹമ്മദാബാദിലെ ചന്ദ്ഖേഡാ പൊലീസാണ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷിച്ചത്.

Read Also: പി.കൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിക്കാൻ വോട്ടെടുപ്പ്: വെളിപ്പെടുത്തി പിരപ്പൻകോട് മുരളി

ഉത്തർപ്രദേശിലെ സഹാരൻപുരിൽനിന്നുള്ള പതിനാറുകാരിയെ ജോധ്പുരിനു സമീപമുള്ള ആശ്രമത്തിൽ എത്തിച്ചു പീഡിപ്പിച്ചെന്ന കേസിലാണ് ഇയാളെ ശിക്ഷിച്ചത്. 2013 ഓഗസ്റ്റിലുണ്ടായ സംഭവത്തിലെ സാക്ഷികളിൽ ഒൻപതു പേർ ആക്രമിക്കപ്പെടുകയും മൂന്നുപേർ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെടുകയും ചെയ്തു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കു നേരേപോലും വധഭീഷണി ഉയർന്നു. ഗുജറാത്തിലെ സൂറത്തിൽ സഹോദരിമാരായ രണ്ടു കുട്ടികളെ പീഡിപ്പിച്ചതിനും അസാറാമിനും മകൻ നാരായൺ സായിക്കുമെതിരെ കേസുണ്ട്.

English Summary: Asaram Convicted In 2013 Rape Case While Serving Life Sentence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com