ADVERTISEMENT

തിരുവനന്തപുരം∙ ജഡ്ജിമാരുടെ പേരിൽ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂർ കൈക്കൂലി വാങ്ങിയെന്ന കേസിൽ ഡിജിപി നിയമോപദേശം തേടി. കൊച്ചി കമ്മ‌ിഷണറുടെ റിപ്പോർട്ട് അസ്വക്കറ്റ് ജനറലിന് കൈമാറി. തുടർ നടപടിയിലെ നിയമോപദേശം തേടിയാണ് ഡിജിപിയുടെ നടപടി.

അതിനിടെ, സൈബിക്കെതിരെ ബാര്‍കൗണ്‍സിലും നോട്ടിസ് നൽകി. നിയമമന്ത്രാലയത്തില്‍നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് നടപടി. സൈബിയിൽനിന്നു വിശദീകരണം തേടാനും തീരുമാനിച്ചിട്ടുണ്ട്. ഒരുകൂട്ടം അഭിഭാഷകരാണ് സൈബിക്കെതിരെ പരാതി നൽകിയത്. ഇവരുടെ വിശദീകരണവും ബാർ കൗൺസിൽ കേൾക്കും.

സൈബി ഹാജരായ രണ്ടു കേസുകളിലെ ഉത്തരവുകൾ ഹൈക്കോടതി തിരിച്ചു വിളിച്ചിരുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന കേസിൽ പരാതിക്കാരുടെ വാദം കേട്ടില്ലെന്ന് കണ്ടെത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ നടപടി സ്വീകരിച്ചത്. പതിനൊന്ന് പ്രതികൾ വിവിധ കേസുകളിൽ ജാമ്യം നേടിയിരുന്നു.

English Summary: DGP to take legal opinion in Saiby Jose Kidangoor case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com