‘കശ്മീരിലൂടെ കുഴപ്പമില്ലാതെ രാഹുലിന്റെ ജോഡോ യാത്ര; മോദിക്ക് വേണം സല്യൂട്ട്’

Rahul Gandhi, Ramasimhan Aboobakker Photos: /rahulgandhi, /aliakbardirector / Facebook
രാഹുൽ ഗാന്ധി, രാമസിംഹൻ‌ അബൂബക്കർ. Photos: /rahulgandhi, /aliakbardirector / Facebook
SHARE

കോഴിക്കോട് ∙ കശ്മീരിലൂടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വിജയകരമായി മുന്നേറിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിടുക്കു കൊണ്ടെന്നു സംവിധായകൻ രാമസിംഹൻ‌ അബൂബക്കർ (അലി അക്ബര്‍). ‘ഒരു കുഴപ്പവുമില്ലാതെ കശ്മീരിലൂടെ രാഹുലിന്റെ ജാഥ മുന്നേറിയെങ്കിൽ മോദിജിക്ക് വേണം സല്യൂട്ട്’ എന്നാണ് രാമസിംഹൻ‌ ഫെയ്സ്ബുക്കിൽ കുറിച്ചത്.

യാത്ര ശ്രീനഗറിൽ സമാപിച്ചതിനു പിന്നാലെയാണു രാമസിംഹൻ‌ കുറിപ്പിട്ടത്. യാത്ര രാജ്യത്തിനു പുത്തന്‍ കാഴ്ചപ്പാട് നല്‍കിയെന്നു രാഹുല്‍ പറഞ്ഞു. യാത്രയില്‍ കോണ്‍ഗ്രസുകാരെക്കാള്‍ സാധാരണക്കാരാണ് അണിനിരന്നത്. ഒരു ബിജെപി നേതാവും ജമ്മു കശ്മീരിലൂടെ നടക്കില്ല. തന്റേതുപോലുള്ള യാത്രയ്ക്കു ബിജെപി നേതാക്കൾ ഭയപ്പെടും. ജനങ്ങൾ ഗ്രനേഡല്ല, ഹൃദയം നിറഞ്ഞ സ്നേഹമാണു നൽകിയതെന്നും രാഹുൽ പറഞ്ഞു.

English Summary: Director Ramasimhan Aboobakker comments on Rahul Gandhi's Bharat Jodo Yatra

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS