മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍. മോഹന്‍ദാസ് അന്തരിച്ചു

n-mohandas-3001
എന്‍. മോഹന്‍ദാസ്
SHARE

ഇരുളം (വയനാട്) ∙ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയിരുന്ന എന്‍. മോഹന്‍ദാസ് (73) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ 4ന് ഇരുളത്തെ വസതിയായ ഗീതാ ഗാര്‍ഡന്‍സില്‍ നടക്കും. തിരുവനന്തപുരം ആറ്റിങ്ങല്‍ കുഴിയില്‍മുക്ക് കുന്നില്‍വീട്ടില്‍ നാണുക്കുട്ടന്‍-നളിനി ദമ്പതികളുടെ മകനാണ്. ഏറെക്കാലമായി വയനാട്ടിലാണു താമസം.

2001 മുതല്‍ അഞ്ച് വര്‍ഷക്കാലമാണ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയിരുന്നത്. ജില്ലാ ജഡ്ജി, പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ദക്ഷിണമേഖല ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ആറ്റിങ്ങല്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയായി മത്സരിച്ചു. ഭാര്യ: സൂക്ഷ്മ മോഹന്‍ദാസ്, മക്കള്‍: മനു മോഹന്‍ദാസ്, നീനു മോഹന്‍ദാസ്. മരുമക്കള്‍: ഇന്ദു, സേതു.

English Summary: Former State Election Commissioner N Mohandas Passed Away
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS