ADVERTISEMENT

കൊല്ലം∙ കൊല്ലം ചവറ പന്മനയ്ക്ക് അടുത്ത് വഞ്ചിവീടിന് തീപിടിച്ചു. പന്മന കൊട്ടാരത്തിൻകടവിൽ കൊല്ലം – ആലപ്പുഴ ദേശീയ ജലപാതയിൽ വൈകുന്നേരം അഞ്ചുമണിയോടെയാണ് വഞ്ചിവീടിന് തീപിടിച്ചത്. ജർമൻ സ്വദേശികളായ മൂന്നുപേർ ആലപ്പുഴയിൽനിന്ന് വർക്കലയ്ക്കുള്ള യാത്രയിൽ കൊല്ലത്ത് ഇറങ്ങാൻ ഇരിക്കുകയായിരുന്നു. ഇവരെയും ഒപ്പമുണ്ടായിരുന്ന രണ്ടു ജീവനക്കാരെയും തീ ആളിക്കത്തുന്നതിനു മുൻപ് വഞ്ചിവീട്ടിൽനിന്ന് വള്ളത്തിൽ രക്ഷപ്പെടുത്തി.

Read also: ഇടുക്കിയിൽ ശൈശവ വിവാഹം; 16കാരിയെ വിവാഹം ചെയ്തത് വിവാഹിതനായ 47കാരൻ

വഞ്ചിവീട്ടിൽനിന്ന് രക്ഷപ്പെടുത്തിയ വിദേശികൾ. ചിത്രം: അനീസ് ചവറ ∙ മനോരമ
വഞ്ചിവീട്ടിൽനിന്ന് രക്ഷപ്പെടുത്തിയ വിദേശികൾ. ചിത്രം: അനീസ് ചവറ ∙ മനോരമ

റിച്ചാർഡ്, ആൻഡ്രിയാസ്, വാലെന്റെ എന്നിവരാണ് വഞ്ചിവീട്ടിൽ ഉണ്ടായിരുന്ന വിദേശികൾ. വള്ളത്തിൽ ഇവരെ കരയ്ക്കെത്തിച്ചതിനുപിന്നാലെ വഞ്ചിവീട് ആളിക്കത്തുകയായിരുന്നു. കൊല്ലം, കരുനാഗപ്പള്ളി, ചവറ, കെഎംഎംഎൽ എന്നിവിടങ്ങളിലെ അഗ്നിശമനാ യൂണിറ്റ് എത്തി ഏറെ പരിശ്രമിച്ചാണു തീയണച്ചത്. വഞ്ചിവീട് പൂണമായും കത്തിപ്പോയി. കടത്തുകടവായതിനാൽ വള്ളം ഉണ്ടായിരുന്നത് രക്ഷാപ്രവർത്തനം എളുപ്പമാക്കി. കൊല്ലത്ത് ഇറങ്ങിയശേഷം കാർ മാർഗം വർക്കലയ്ക്കു പോകുകയായിരുന്നു സംഘത്തിന്റെ ഉദ്ദേശ്യം.

English Summary: Houseboat fire in Kollam Panmana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com