ADVERTISEMENT

തിരുവനന്തപുരം∙ കോവളം ബൈക്കപകടവുമായി ബന്ധപ്പെട്ട് നാട്ടുകാർ പറഞ്ഞതല്ല കാരണമെന്ന് മോട്ടോർ വാഹനവകുപ്പ്. അപകടം റേസിങ്ങിനിടെയല്ല. ബൈക്കിന്റെ അമിതവേഗം മൂലമാണ്. മത്സരയോട്ടത്തിന് തെളിവില്ലെന്നും എംവിഡി അറിയിച്ചു. അപകടസമയം ബൈക്ക് 100 കിലോമീറ്ററോളം വേഗത്തിലാണ് പാഞ്ഞത്. വീട്ടമ്മ ശ്രദ്ധിക്കാതെ റോഡ് മുറിച്ച് കടന്നതും അപകടത്തിനു കാരണമായെന്ന് എംവിഡി റിപ്പോർട്ടിൽ പറയുന്നു.

ഞായറാഴ്ച രാവിലെ 8 നുണ്ടായ അപകടത്തിൽ പനത്തുറ തുരുത്തി കോളനിയിൽ അശോകന്റെ ഭാര്യ സന്ധ്യ (53) അപകട സ്ഥലത്തു മരിച്ചു. ബൈക്ക് ഓടിച്ച പൊട്ടക്കുഴി ഗിരിദീപത്തിൽ അരവിന്ദ് (24) ചികിത്സയിലിരിക്കെ വൈകിട്ട് 3.50 നും മരിച്ചു. റിട്ട. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ ബിനുവിന്റെ ഏക മകനാണ്. അരവിന്ദും കൂട്ടുകാരും കോവളം തീരത്ത് ഇൻസ്റ്റഗ്രാം റീൽ തയാറാക്കി മടങ്ങുമ്പോഴാണ് അപകടം.

Read Also: അമ്മയും 2 പിഞ്ചുകുഞ്ഞുങ്ങളും പൊള്ളലേറ്റു മരിച്ച നിലയിൽ

അപകടത്തിൽ ഇടിയേറ്റ വഴിയാത്രക്കാരി സംഭവ സ്ഥലത്തു നിന്ന് 20 മീറ്റർ മാറി റോഡിലെ ഡിവൈഡറിലെ കുറ്റിക്കാട്ടിനിടയിലാണ് കിടന്നിരുന്നതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. 

English Summary: Kovalam bike accident updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com