ADVERTISEMENT

ബെംഗളൂരു∙ ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച തെലുങ്ക് നടൻ നന്ദമൂരി താരകരത്നയുടെ (39) ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് നടനുമായിരുന്ന എൻ.ടി.രാമറാവുവിന്റെ ചെറുമകനാണ്. വെള്ളിയാഴ്ച, ആന്ധ്രയിലെ കുപ്പത്ത് തെലുങ്കു ദേശം പാർട്ടിയുടെ റാലിയിൽ പങ്കെടുക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

കുപ്പത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ബെംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. തെലുങ്കു സൂപ്പർസ്റ്റാറും താരകരത്നയുടെ പിതൃസഹോദര പുത്രനുമായ ജൂനിയർ എൻടിആർ, ആരോഗ്യമന്ത്രി കെ.സുധാകർ എന്നിവർ ആശുപത്രിയിലെത്തി സന്ദർശിച്ചു.

English Summary: Telugu actor Nandamuri Taraka Ratna in hospital, critical

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com