ആദ്യം മാണി സി. കാപ്പന്‍, പിന്നാലെ തോമസ് ചാഴികാടന്‍: അങ്കണവാടി ഉദ്ഘാടനത്തില്‍ പോര്

pala-anganwadi-inauguration-1
അങ്കണവാടി ഉദ്ഘാടനത്തിന്റെ പോസ്റ്ററുകൾ. (Screengrab: Manorama News)
SHARE

കോട്ടയം∙ പാലായിൽ അങ്കണവാടി ഉദ്ഘാടനത്തെച്ചൊല്ലി യുഡിഎഫ് - കേരള കോൺഗ്രസ് (എം) പോര്. സ്ഥലം എംഎൽഎയായ മാണി സി.കാപ്പനു പിന്നാലെ കേരള കോൺഗ്രസി(എം)നു വേണ്ടി തോമസ് ചാഴികാടൻ എംപിയും ഉദ്ഘാടനം നടത്തി. അടച്ചിട്ടിരുന്ന അങ്കണവാടിയുടെ പൂട്ട് തകർത്ത് അകത്തുകടന്നായിരുന്നു കേരള കോൺഗ്രസി(എം)ന്റെ ഉദ്ഘാടനം.

യുഡിഎഫ് ഭരിക്കുന്ന ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത്, 7 ലക്ഷം രൂപ മുടക്കിയാണ് പഞ്ചായത്തിന്റെ സ്ഥലത്ത് അങ്കണവാടി നിർമിച്ചത്. വെള്ളിയാഴ്ച എംഎൽഎയെകൊണ്ട് ഉദ്ഘാടനവും നടത്തി. പിന്നാലെ, അങ്കണവാടിക്കു വേണ്ടി 5 ലക്ഷം രൂപ മുടക്കിയ ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തിന്റെ ഉദ്ഘാടനത്തിനുശേഷം അടച്ചിട്ടിരുന്ന അങ്കണവാടിയുടെ പൂട്ട് പൊളിച്ച് അകത്തുകടന്ന് ഉദ്ഘാടനം നടത്തുകയായിരുന്നു.

ആദ്യം പരിപാടി തീരുമാനിച്ചത് കേരള കോൺഗ്രസ് (എം) ആണെന്നും ഇത് തടയാനാണ് എംഎൽഎ ഉദ്ഘാടനം നടത്തിയതെന്നും കേരള കോൺഗ്രസ് (എം) പറയുന്നു. അതേസമയം, കൂടിയാലോചനകൾ ഇല്ലാതെ പരിപാടി നടത്തിയെന്നും ജില്ലാ പഞ്ചായത്ത് പണം മുടക്കിയതു കൊണ്ട് ഗ്രാമ പഞ്ചായത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കാൻ കഴിയില്ലെന്നുമാണ് യുഡിഎഫ് നിലപാട്.

English Summary: Tussle over Anganwadi inauguration in Pala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS