ADVERTISEMENT

ന്യൂഡൽഹി ∙ യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗ് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് അദാനി ഗ്രൂപ്പ് കരകയറുന്നു. അദാനി ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ അദാനി എന്റർപ്രൈസസിന്റെ അനുബന്ധ ഓഹരി വിൽപനയെ (എഫ്പിഒ) ഹിൻഡ്ബർഡ് റിപ്പോർട്ട് കാര്യമായി ബാധിച്ചെങ്കിലും, അവസാന ദിവസമായ ഇന്ന് ഓഹരികൾ നിക്ഷേപ താൽപര്യം പ്രകടിപ്പിച്ചു.

അദാനി എന്റർപ്രൈസസിന് അനുബന്ധ ഓഹരി വിൽപനയ്ക്ക് വിപണിയിലെത്തിച്ചതിനേക്കാൾ കൂടുതൽ ആവശ്യക്കാരുണ്ടായി. 4.55 കോടി ഓഹരികളാണ് അദാനി എന്റർപ്രൈസസ് വിറ്റഴിക്കാൻ ലക്ഷ്യമിട്ടത്. എന്നാൽ അഞ്ചു കോടിയിലേറെ ഓഹരികൾക്ക് ആവശ്യക്കാരെത്തിയെന്നാണ് റിപ്പോർട്ട്. 110 ശതമാനമാണ് സബ്സ്ക്രിപ്ഷൻ. ആങ്കർ നിക്ഷേപകർക്കുള്ള ഭാഗം നേരത്തെ തന്നെ സബ്സ്ക്രൈബ് ചെയ്തിരുന്നു. ഓഹരി വിൽപന ഇന്നു വൈകിട്ട് അഞ്ചു മണിക്ക് അവസാനിച്ചു.

English Summary: Adani Enterprises' Follow-On Public Offer Fully Subscribed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com