ADVERTISEMENT

കൊച്ചി∙ പട്ടിമറ്റം വലമ്പൂർ തട്ടാംമുകളിൽ മൂന്നു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നാലു പേർക്കു ഗുരുതര പരുക്കേറ്റു. വലമ്പൂർ മൂലേക്കുഴി സ്വദേശി എം.എസ്‌.അഭിഷേക് (21) ആണ് മരിച്ചത്. കോലഞ്ചേരി സ്വദേശി സാബിർ (30), വലമ്പൂർ സ്വദേശികളായ അഭിജിത് മണി (20), അനിരുദ്ധ് രാജു (20), കടയിരുപ്പു സ്വദേശി മൂത്താരിയിൽ കേനസ് ബോസ് എന്നിവർക്കാണ് പരുക്കേറ്റത്.

ഇന്നലെ രാത്രി 11നാണ് അപകടമുണ്ടായത്. ടർഫിൽ കളി കഴിഞ്ഞ ശേഷം ബൈക്കിൽ മടങ്ങുകയായിരുന്നു അഭിഷേക്. ഇതിനിടെ, അഭിഷേക് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ കൂട്ടിയിടിച്ചു. തൊട്ടു പിന്നാലെ വന്ന ബൈക്ക് ഈ ബൈക്കുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരുക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമെന്നാണ് വിവരം.

English Summary: 1 killed, 4 injured after 3 Bikes collide at Ernakulam, Pattimattom, 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com