ആലപ്പുഴ∙ ലഹരികടത്ത് കേസിൽ ആരോപണവിധേയനായ സിപിഎം നേതാവ് എ.ഷാനവാസ് ചെയർമാനായ സ്റ്റാന്‍ഡിങ് കമ്മിറ്റി ചേരാത്തതിനെച്ചൊല്ലി ആലപ്പുഴ നഗരസഭയിൽ സംഘർഷം. കോൺഗ്രസ് കൗൺസിലർമാർ ചെയർപഴ്സന്‍ സൗമ്യ രാജിനെ തടഞ്ഞുവച്ചു. എല്‍ഡിഎഫ് കൗൺസിലർമാർ ചെയർപഴ്സന് സംരക്ഷണം തീർത്തതോടെ സംഘർഷമായി. എല്‍ഡിഎഫ് കൗൺസിലർമാർ ബലം പ്രയോഗിച്ച് ചെയർപഴ്സനെ ചേംബറിൽ എത്തിച്ചു. പ്രതിഷേധിച്ച കൗൺസിലർമാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി.
English Summary: Councillors clash at Alappuzha Municipality