ഓൺലൈൻ കൺസൾട്ടേഷനിടെ നഗ്നതാ പ്രദര്‍ശനം; വനിതാ ഡോക്ടറുടെ പരാതിയിൽ അറസ്റ്റ്

muhammed-suhaid
മുഹമ്മദ് സുഹൈദ്
SHARE

പത്തനംതിട്ട ∙ ഓൺലൈൻ കൺസൾട്ടേഷനിടെ വനിതാ ഡോക്ടർക്കുനേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. തൃശൂർ സ്വദേശി മുഹമ്മദ് സുഹൈദിനെയാണ് ആറൻമുള പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂരിലെ വീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. ആറൻമുള സ്വദേശിനിയായ വനിതാ ഡോക്ടറുടെ പരാതിയിലാണ് അറസ്റ്റ് .

ഇ– സഞ്ജീവനി കൺസൾട്ടേഷന് ഇടയിലാണ് സുഹൈദ് നഗ്നതാ പ്രദർശനം നടത്തിയത്. രോഗവിവരങ്ങൾ ചോദിക്കുന്നതിനിടെ പ്രതി പെട്ടെന്ന് എഴുന്നേറ്റ് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. വനിതാ ഡോക്ടർക്കു നേരെ 3 മിനിറ്റ് നേരം യുവാവ് നഗ്നത കാട്ടി. സ്ക്രീൻ ഷോട്ട് ഡോക്ടർ പൊലീസിനു കൈമാറി.

ദൃശ്യങ്ങൾ സീ ഡാക്കിൽ നിന്നും തെളിവായി ശേഖരിക്കും. മറ്റു രണ്ടു ഡോക്ടർമാരുടെ അപ്പോയ്ൻമെന്റ് കൂടി സുഹൈദ് എടുത്തിരുന്നു, അവർ പുരുഷ ഡോക്ടർമാർ ആയിരുന്നു. ഓൺലൈനിൽ എത്തിപ്പോൾ തന്നെ യുവാവ് രഹസ്യ ഭാഗം പ്രദർശിപ്പിക്കുകയായിരുന്നു എന്നും പരാതിയിലുണ്ട്. കോവിഡ് കാലത്താണ് സർക്കാർ ഓൺലൈൻ കൺസൽട്ടേഷനായി ഇ–സഞ്ജീവനി പോർട്ടൽ തുടങ്ങിയത്. അതിലാണ് ഇത്തരത്തിലൊരു അതിക്രമം നടന്നത്.

English Summary: Man goes nude during online consultation, Arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS