ADVERTISEMENT

കോട്ടയം ∙ വർഷങ്ങളുടെ അധ്വാനത്തിൽ കെട്ടിപ്പടുത്ത സംരംഭത്തെ തകർക്കാനുള്ള നീക്കം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്നെന്ന പരാതിയുമായി പ്രവാസി മലയാളി. കോട്ടയം ഈരയിൽകടവിലെ ആൻസ് കൺവെൻഷൻ സെന്റർ ഉടമ ഉമ്മൻ ഐപ്പാണ് പരാതിക്കാരന്‍. ഏറെക്കാലത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഹൈക്കോടതി വിധി അനുകൂലമായി. എന്നാൽ വ്യക്തികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള ഗൂഢനീക്കങ്ങൾ തുടരുന്നതിനാൽ താൻ മടുത്തെന്നും കേരളത്തിൽ സംരംഭങ്ങൾ തുടങ്ങാനില്ലെന്നും ഉമ്മൻ ഐപ്പ് പറഞ്ഞു.

നീണ്ട പ്രവാസത്തിനൊടുവിൽ കേരളത്തിൽ ഒരു സംരംഭം വേണമെന്ന ആഗ്രഹത്തെ തുടർന്നാണ് 2019ൽ ആൻസ് കൺവെൻഷൻ സെന്റർ ഉമ്മൻ ഐപ്പ് തുടങ്ങിയത്. കോട്ടയം നഗരസഭയുടെ പതിനൊന്നാം വാർഡിൽ 3 ഏക്കറിലാണു കൺവെൻഷൻ സെന്റർ. പഴയ ട്രാവൻകൂർ പ്ലൈവുഡ് കമ്പനിയുടെ സ്ഥലത്തായിരുന്നു നിർമാണം. കൺവെൻഷൻ സെന്ററിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചെങ്കിലും തൊടുന്യായങ്ങൾ പറഞ്ഞ് നഗരസഭ പലവട്ടം നിരസിച്ചു.

Read Also: വിമാനത്തില്‍ മദ്യലഹരിയില്‍ അര്‍ധനഗ്നയായി ഇറ്റാലിയന്‍ യുവതി; ജീവനക്കാരുടെ ദേഹത്ത് തുപ്പി...

ഒടുവിൽ ഹൈക്കോടതിയിൽ നിന്നാണ് ഉമ്മൻ ഐപ്പിന് അനുകൂലമായ വിധി വന്നത്. കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകിയ ഹൈക്കോടതി, ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനും നഗരസഭയ്ക്കും നോട്ടിസ് അയച്ചു. പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായ ജയ്ജി പാലക്കലോടിയാണ് ഒരു പരാതിക്കാരൻ. മറ്റു കോടതികളിലെ കേസുകൾ നിലനിൽക്കുന്നുണ്ടെന്നും ഹൈക്കോടതി വിധിയിൽ അപ്പീൽ നൽകുമെന്നും പരാതിക്കാർ വ്യക്തമാക്കി.

English Summary: NRI businessman from Kottayam complaints the red tape system of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com