കുണ്ടറയില്‍ പൊലീസിനു നേരെ വാൾ വീശി കടന്നുകളഞ്ഞ പ്രതികള്‍ പിടിയില്‍

kundara-police-attack
പൊലീസ് പിടികൂടിയ ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവർ
SHARE

കൊല്ലം ∙ കുണ്ടറയില്‍ പൊലീസിനെ ആക്രമിച്ച് രക്ഷപെട്ട രണ്ടു പ്രതികള്‍ പിടിയില്‍. പൊലീസിനു നേരെ വാൾ വീശി കടന്നുകളഞ്ഞ പേരയം ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവരാണ് പിടിയിലായത്. പ്രതികളെ ഒളിവില്‍ താമസിപ്പിച്ച ഷൈജു എന്ന ഗുണ്ടാനേതാവും കസ്റ്റഡിയിലായി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ കുണ്ടറ പൊലീസിനെ പ്രതികൾ വീണ്ടും ആക്രമിച്ചു. ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതികളാണ് ആന്റണി ദാസും ലിയോ പ്ലാസിഡും.‌

കഞ്ചാവ് കേസിലെ പ്രതി ആലപ്പുഴ സ്വദേശി ലിബിൻ വർഗീസിനെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികളായ ഇവരെ പിടികൂടാൻ എത്തിയ പൊലീസിനു നേരെ വാൾ വീശി ആക്രമിക്കാൻ ശ്രമിക്കുകയും തുടർന്ന് കാക്കനാട് ഇൻഫോപാർക്ക് സിഐ വിപിൻ ദാസ് വെടിയുതിർക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവർ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.

English Summary: Two held for attacking police at Kollam Kundara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS