ന്യൂഡൽഹി ∙ മത്സ്യമേഖലയുടെ പുനരുദ്ധാരണത്തിനായി 6000 കോടി രൂപയുടെ അനുബന്ധ പദ്ധതി തയാറാക്കുമെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റില്‍ പ്രഖ്യാപിച്ചു. പ്രാഥമിക സഹകരണ സംഘങ്ങളുടെ കംപ്യൂട്ടറൈസേഷനായി 2516 കോടി രൂപയും അനുവദിക്കും. 63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഇങ്ങനെ ഡിജിറ്റൈസ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സൗജന്യ ഭക്ഷണപദ്ധതിയായ പിഎം ഗരീബ് കല്യാണ്‍ അന്ന യോജന ഒരുവര്‍ഷം കൂടി തുടരും. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 81 കോടി ജനങ്ങള്‍ക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കുന്നതാണ് പദ്ധതി. 2 ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് ചെലവാകുമെന്ന് പ്രതീക്ഷിക്കുന്നത്. ഇത് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
English Summary: 6000 crore allocated for Fisheries sector in Union Budget 2023