ADVERTISEMENT

ന്യൂഡൽഹി∙ സംസ്ഥാന സർക്കാരുകൾക്കുള്ള 50 വർഷത്തെ പലിശ രഹിത വായ്പ ഒരു വർഷത്തേക്ക് കൂടി തുടരും. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിനിടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാഷ്ട്രത്തിന്റെ സമഗ്ര സാമ്പത്തിക വളര്‍ച്ചയ്ക്കും നിക്ഷേപങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പ പ്രഖ്യാപിച്ചിരുന്നത്. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്‌പയാണിത്.

ആദായനികുതി കാല്‍ക്കുലേറ്റര്‍

സംസ്ഥാനങ്ങൾക്ക് പഞ്ചായത്തുകളിൽ ലൈബ്രറി തുടങ്ങാനും സഹായം പ്രഖ്യാപിച്ചു. എല്ലാ നഗരങ്ങളിലും അഴുക്കുചാൽ വൃത്തിയാക്കാൻ യന്ത്ര സംവിധാനം കൊണ്ടുവരും. പ്രാഥമിക സഹകരണസംഘങ്ങളുടെ കംപ്യൂട്ടറൈസേഷന് 2,516 കോടി രൂപയും അനുവദിച്ചു. നഗര വികസനത്തിന് പണം കണ്ടെത്താൻ മുൻസിപ്പൽ ബോണ്ടും പ്രഖ്യാപിച്ചു.

English Summary: Union Budget 2023: Government to continue 50-year interest-free loans to States for another year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com