ADVERTISEMENT

ന്യൂ‍ഡൽഹി∙ 47 ലക്ഷം യുവാക്കൾക്ക് 3 വർഷം സ്റ്റൈപൻഡോടു കൂടി തൊഴിൽ പരിശീലനം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്ര ബജറ്റ് അവതരണത്തിനിടെയാണ് പ്രഖ്യാപനം. യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനായി പ്രധാൻമന്ത്രി കൗശൽ വികാസ് യോജന 4.0 നടപ്പാക്കും. യുവാക്കളെ രാജ്യാന്തര അവസരങ്ങൾക്കായി നൈപുണ്യമുള്ളവരാക്കാൻ വിവിധ സംസ്ഥാനങ്ങളിലായി 30 സ്കിൽ ഇന്ത്യ ഇന്റർനാഷനൽ സെന്ററുകളും സ്ഥാപിക്കും. ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

ആദായനികുതി കാല്‍ക്കുലേറ്റര്‍

വിദ്യാർഥികൾക്കായി ദേശീയ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 157 പുതിയ നഴ്സിങ് കോളജുകളും രൂപീകരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസനത്തിനായി മൂന്നു കേന്ദ്രങ്ങൾ പ്രഖ്യാപിച്ച ധനമന്ത്രി, 5 ജി ആപ്പുകൾ വികസിപ്പിക്കാൻ എൻജിനീയറിങ് കോളജുകളിൽ 100 ലാബുകൾ സ്ഥാപിക്കുമെന്നും അറിയിച്ചു. 748 ഏകല്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 38,800 അധ്യാപകരെ നിയമിക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു.

English Summary: Union Budget 2023 Highlight: To provide stipend to 47 lakh youth in three years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com