കാസർകോട്ട് യുവതി വീടിനുള്ളില്‍ മരിച്ചനിലയിൽ; ഭർത്താവിനെ കാണാനില്ല

neethu
നീതു, മൃതദേഹം കണ്ടെത്തിയ വീട്
SHARE

ഷേണി (കാസർകോട്)∙ ബദിയടുക്ക ഏല്‍ക്കാനയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ടാപ്പിങ് തൊഴിലാളിയായ കൊല്ലം സ്വദേശിനി നീതു കൃഷ്ണ (28) ആണ് മരിച്ചത്. ഷേണി മഞ്ഞാറയിലെ മെറിലാന്റ് എസ്റ്റേറ്റിലെ വീട്ടിലാണ് നീതുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു. കൊലപാതകമെന്ന് സംശയമുണ്ട്. ഭര്‍ത്താവ് പുല്‍പ്പള്ളി സ്വദേശി ആന്‍റോ സെബാസ്റ്റ്യനെ (37) കാണാനില്ല.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ദുർഗന്ധം പരന്നതോടെ എസ്റ്റേറ്റ് മാനേജർ ഷാജിമാത്യവും മറ്റുജോലിക്കാരും വീടിന്റെ ഓടിളക്കി അകത്തുകയറി നോക്കിയപ്പോഴാണ് പഴയ തറവാട് വീട്ടിനകത്തെ ഉപയോഗിക്കാത്ത മുറിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ  മൃതദേഹം കണ്ടെത്തിയത്. ജനുവരി 30ന് നീതു വീട്ടിൽ പോയതായാണ് ആന്റോ പറഞ്ഞത്. പിന്നീട് വീടു പൂട്ടിപോയ ആന്റോയെ കണ്ടെത്താനായില്ല. ഇവർ 2 പേർ മാത്രമായിരുന്നു ഈ വീട്ടിൽ താമസം. സമീപത്തെ ഷെഡിൽ 2 ജോലിക്കാരും താമസിക്കുന്നുണ്ട്.

English Summary: Kasargod lady death updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS