ADVERTISEMENT

മൂന്നാർ ∙ ഇടമലക്കുടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച കേസില്‍ 47 വയസ്സുകാരനെതിരെ പോക്സോ കേസ്. കണ്ടത്തിക്കുടി സ്വദേശിയായ രാമനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. പതിനാറുകാരിയായ പെണ്‍കുട്ടി നിലവില്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. ഒരാഴ്ച മുന്‍പായിരുന്നു ശൈശവ വിവാഹം. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ വിവാഹം സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥരെത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രതി ഒളിവില്‍ പോയി. 

സംസ്ഥാനത്തെ ആദ്യ ഗോത്ര പഞ്ചായത്താണ് ഇടമലക്കുടി. പ്രതി രാമൻ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. പെൺകുട്ടിയുടെ അമ്മയും രണ്ടാനച്ഛനും ചേർന്നാണു ഈ വിവാഹം നടത്തിയത്. വിവാഹത്തിന്റെ അടുത്ത ദിവസംതന്നെ അയൽവാസികൾ മൂന്നാർ പൊലീസിനെ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ആദ്യ വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ ഇയാളിൽനിന്നു പണം കൈപ്പറ്റിയതായും അയൽവാസികൾ പറയുന്നു.

Read Also: ‘ആ പേന കടലിൽ സ്ഥാപിച്ചാൽ ഇടിച്ചുകളയും’: കരുണാനിധിയുടെ സ്മാരകം വിവാദത്തിൽ...

ലോക്ഡൗൺ കാലത്ത് ഇടുക്കിയിലെ തോട്ടം മേഖലയിൽ 7 ബാലവിവാഹങ്ങൾ നടന്നതായി സ്പെഷൽ ബ്രാഞ്ച് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കുന്നയാളും വിവാഹത്തിനു നിർബന്ധിക്കുന്ന രക്ഷിതാക്കളും ചടങ്ങിനു കാർമികത്വം വഹിക്കുന്നയാളും കേസിൽ പ്രതികളാകുമെന്നു നിയമവിദഗ്ധർ പറയുന്നു. ബാലവിവാഹം ചെയ്യുന്ന വ്യക്തിക്കു 2 വർഷം വരെ കഠിനതടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. മാതാപിതാക്കൾക്കും ബാലവിവാഹമാണെന്ന് അറിഞ്ഞുകൊണ്ടു പങ്കെടുക്കുന്നവർക്കും 2 വർഷം വരെ കഠിന തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയുള്ള ശിക്ഷയോ ലഭിക്കാം.

English Summary: POCSO case registered in Edamalakkudy child marriage issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com