നിർമല സീതാരാമന്റെ അഞ്ചാമത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന കാര്യങ്ങൾ പരിശോധിച്ചാൽ 2024–ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് സർക്കാരിന്റെ ഒരു പ്രധാന ലക്ഷ്യമാണെന്ന് കാണാം. ആദായ നികുതി ഇളവുകളും കാർഷിക മേഖലയെ കാര്യമായി പരിഗണിച്ചിരിക്കുന്നതും യുവജനങ്ങളെ ലക്ഷ്യമാക്കിയുള്ള പദ്ധതികളും സൗജന്യ ഭക്ഷ്യധാന്യ വിതരണം നീട്ടിയതുെമാക്കെ ഇതിൽ പ്രധാനപ്പെട്ടതാണ്. അതിലേറെ പ്രധാനമാണ് വിപണിയെ ചലിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കൂടി ലക്ഷ്യമിട്ട് മൂലധന നിക്ഷേപ (Capital Investment)ത്തിൽ കൊണ്ടുവന്നിട്ടുള്ള വലിയ വർധന. അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പ് മാത്രമല്ല, ഈ വർഷം ഒമ്പതു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. അതിൽ പ്രധാനപ്പെട്ട അഞ്ചെണ്ണം ബിജെപി സർക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകവുമാണ്.
HIGHLIGHTS
- കർണാടകയിൽ ജലസേചന പദ്ധതിക്ക് അനുവദിച്ചത് 5300 കോടി രൂപ
- 47 ലക്ഷം ചെറുപ്പക്കാർക്ക് സ്റ്റൈപൻഡ്
- പൊതുതിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ കേന്ദ്ര ബജറ്റിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ എന്തൊക്കെ?