ADVERTISEMENT

വെല്ലിങ്‍ടൻ∙ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പെക്കത്തിൽ ന്യൂസിലൻഡിൽ വൻ നാശനഷ്ടം. വെള്ളപ്പൊക്കത്തിൽ തകർന്ന ഓക്ക്‌ലൻഡിന്റെയും അപ്പർ നോർത്ത് ഐലൻഡിലെ മറ്റു പ്രദേശങ്ങളുടെയും പുനഃനിർമാണ പ്രവർത്തനങ്ങൾക്കായി ന്യൂസിലൻഡ് സർക്കാർ 4,50,000 ഡോളറിന്റെ അധിക ധനസഹായം പ്രഖ്യാപിച്ചു. ഓക്ക്‌ലൻഡിലും അപ്പർ നോർത്ത് ഐലൻഡിലുമാണ് കനത്ത നാശനഷ്ടങ്ങളുണ്ടായത്. 

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ നാലു പേർ മരിച്ചു. വീടുകൾക്കും കൃഷിയിടങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായി. നഗരത്തിലുടനീളം ദുരിതാശ്വാസക്യാംപകുൾ തുറന്നിട്ടുണ്ട്. കനത്ത മഴയിൽ വിമാനത്താവളത്തിലും വെള്ളം കയറി. വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പ്രാദേശിക അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് സ്ഥിതിഗതികൾ വിലയിരുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. 

English Summary: New Zealand announces $450,000 in additional flood support as cleanup begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com