പ്രശസ്ത സംവിധായകൻ കെ.വിശ്വനാഥ് അന്തരിച്ചു

Vishwanath | PTI Photo by Shahbaz Khan
കെ.വിശ്വനാഥ് (PTI Photo by Shahbaz Khan)
SHARE

ഹൈദരാബാദ്∙ പ്രശസ്ത തെന്നിന്ത്യൻ സംവിധായകനും ദാദാ സാഹേബ് ഫാൽകെ പുരസ്കാര ജേതാവുമായ കെ.വിശ്വനാഥ് (92) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ശങ്കരാഭരണം, സാഗര സംഗമം തുടങ്ങി തെലുങ്കിലും തമിഴിലും ഹിന്ദിയിലും സൂപ്പർഹിറ്റ് സിനിമകളെടുത്ത കെ.വിശ്വനാഥിന് 5 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

യാരടി നീ മോഹിനി, ലിംഗ, ഉത്തമ വില്ലൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. 1992ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2016ലാണു ദാദാ സാഹേബ് ഫാൽകെ പുരസ്കാരം ലഭിച്ചത്.

English Summary: Director K. Vishwanath passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS