ADVERTISEMENT

ന്യൂഡൽഹി ∙ സിൽവർലൈൻ ഉൾപ്പെടെ കേരളത്തിലെ റെയിൽ വികസനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. വൈകാതെ കേരളത്തിലെത്തി ജനങ്ങൾക്കും സർക്കാരിനും സ്വീകാര്യമായ പ്രഖ്യാപനം നടത്തും. അധികം വൈകാതെ കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിക്കും. സിൽവർ ലൈൻ സംബന്ധിച്ച് കെ-റയിൽ സമർപ്പിച്ച കണക്ക് യാഥാർഥ്യവുമായി പൊരുത്തപ്പെടാത്തതാണെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ റെയിൽവെ വികസനത്തിന് 2033 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ശബരി റെയിൽപ്പാതയ്ക്കായി 100 കോടി രൂപയും മാറ്റിവച്ചതായി അദ്ദേഹം അറിയിച്ചു. കേന്ദ്ര ബജറ്റിൽ കേരള, തമിഴ്നാട് സംസ്ഥാനങ്ങൾക്കായി അനുവദിച്ച പദ്ധതികളെക്കുറിച്ച് വിഡിയോ കോൺഫറൻസിലൂടെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

English Summary: Railway Minister Ashwini Vaishnaw Speaks On Kerala's New Trains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com